
ജീവിത സാഹചര്യങ്ങളോട് പൊരുതി പഠനത്തോടൊപ്പം കുടുംബം പുലര്‍ത്താന്‍ മരപ്പണിക്കും ഓട്ടോറിക്ഷ ഓടിക്കാനും ഇറങ്ങിയ നിര്‍മ്മല്‍ മുകുന്ദന്റെ പേരിനൊപ്പം ഡോ്ര്രകര്‍ കൂടി ചേര്‍ന്നു. കണ്ണൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഡോ്ര്രകറേറ്റ് നേടിയ മാളയ്ക്കടുത്തുള്ള തന്‍കുളം സ്വദേശിയായ നിര്‍മ്മല്‍ മുകുന്ദന്റെ വിജയത്തിന് പത്തര മാറ്റ് തിളക്കമാണ്. ഡോ.എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുള്ള പതിനൊന്നാമത്തെ ഡോ്ര്രകറേറ്റുകാരനാണ് നിര്‍മ്മല്‍. പവര്‍ ഇലക്രോണിക്സില്‍ സോളാര്‍ ഊര്‍ജ്ജം പ്രധാന വിഷയമാക്കി 42 പേപ്പറുകള്‍ സമര്‍പ്പിച്ചാണ് വിജയം നേടിയത്. ഇതില്‍ ഒരെണ്ണം ഇന്ത്യന്‍ പേറ്റന്റ് പേപ്പറാണ്.ഡല്‍ഹിയില്‍ പ്രൊഫ.ഭിം സിംഗിന്റെ വിസിറ്റിങ് വിദ്യാര്‍ത്ഥിയായിരുന്നു. എം.ടെക്കിന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നാണ് നിര്‍മ്മല്‍ നാല് വര്‍ഷം പി.എച്.ഡി.ചെയ്തത്. എം.ടെക് ഒന്നാം റാങ്ക് നേടിയ നിര്‍മ്മല്‍ കേരളത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ പി.എച്.ഡി.ക്ക് പ്രവേശനം ലഭിച്ച പത്ത് പേരില്‍ ഒരാളായിരുന്നു. ഡോ.പി.ജയപ്രകാശിന്റെ കീഴില്‍ ചിട്ടയായ പഠനം നടത്തിയാണ് നിര്‍മ്മല്‍ ഡോ്ര്രകറേറ്റ് നേടിയത്. ഇനി ഫെല്ലോഷിപ്പ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഡോ.നിര്‍മ്മല്‍ മുകുന്ദന്‍.
തന്‍കുളം ചക്കമ്മത്ത് പരേതനായ മുകുന്ദന്റെയും സതിയുടേയും മകനാണ് നിര്‍മ്മല്‍. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അച്ഛന്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ചു. ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്ന അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രം പഠനത്തിന് പര്യാപ്തമല്ലായിരുന്നു. അച്ഛന്‍ രോഗിയായതോടെ അമ്മയ്‌ക്കൊപ്പം കുടുംബ ഭാരവും പഠനവും നിര്‍മ്മലിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എം.ടെക് പഠന കാലയളവില്‍ വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് രാത്രിതന്നെ നിര്‍മ്മല്‍ വീട്ടിലെത്തി ശനിയും ഞായറും മറ്റു അവധി ദിവസങ്ങളിലും മരപ്പണിക്ക് പോകും. ഈ പണി ഇല്ലെങ്കില്‍ അടുപ്പ് നിര്‍മ്മാണത്തിനും പോകുമായിരുന്നു. രണ്ട് ദിവസം പണിക്ക് പോയി കിട്ടുന്ന 1500 രൂപ വീട്ടില്‍ കൊടുത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരിലേക്ക് വണ്ടി കയറുക.എട്ടാം ക്ലാസ് മുതല്‍ ബന്ധുക്കള്‍ക്കൊപ്പം കുലത്തൊഴിലായ മരപ്പണിക്ക് പോയിരുന്നു. ഈ വരുമാനമാണ് പഠനത്തിനും കുടുംബ ചെലവുകള്‍ക്കും ഉപയോഗിച്ചിരുന്നത്. പി.എച്ച്.ഡി.ക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചതോടെ രാത്രി മുഴുവന്‍ പഠനം തുടങ്ങിയപ്പോള്‍ മരപ്പണിക്ക് പോകാന്‍ കഴിയാതായി. അതേസമയം ഏതാനും മാസം ലഭിച്ച പഠനാനുകൂല്യം പിന്നീട് ലഭിക്കാതായതോടെ അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി ആരേയും അറിയിക്കാതെ തരണം ചെയ്യുന്നതിനായി പകല്‍ ഓട്ടോറിക്ഷ ഓടിക്കലും രാത്രി പഠനവുമായി മുന്നോട്ടുപോയി. ഇല്ലായ്മ പുറത്തു പറയാന്‍ ആഗ്രഹിക്കാത്ത നിര്‍മ്മലിന്റെ പ്രാരാബ്ധങ്ങള്‍ അറിഞ്ഞ് വസ്ത്രവും ഭക്ഷണവുമായി അദ്ധ്യാപകരും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ട്.
പ്രതികൂല സാഹചര്യത്തില്‍ എം.ടെക് ഒന്നാം റാങ്ക് നേടിയതും ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചതും ഒരുപാട് പേരുടെ സഹായത്തോടെയാണ്. അടിതെറ്റുമെന്ന ഘട്ടത്തില്‍ താങ്ങായി അദ്ധ്യാപകരും കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനും താങ്ങായി ഉണ്ടായിരുന്നു. ഇനി ഫെല്ലോഷിപ്പിനുള്ള ആഗ്രഹം ഡോ.നിര്‍മ്മല്‍ മുകുന്ദന്റെ ഉള്ളിലുണ്ട്.
#Dr.Nirmal Mukundan #Generalnews #KeralaKaumudinews
0 Comments